ആരോഗ്യകരമായ ഒരു വൈവാഹിക ബന്ധം എങ്ങനെ വികസിപ്പിക്കാം.

പലരുടേയും കല്യാണം കഴിഞ്ഞു അവരുടെ ജീവിതം മുന്നോട്ടുപോകുന്നു. പക്ഷേ മുന്നോട്ടുപോകുംതോറും അത് എത്രത്തോളം ആരോഗ്യകരമായാണ് പോകുന്നത്? വൈവാഹിക ജീവിതത്തിൽ പലകാര്യങ്ങളും ദമ്പതികൾ ശ്രദ്ധിച്ച് നിലനിർത്തികൊണ്ടുപോകേണ്ടതായുണ്ട്. ആദ്യം തന്നെ ദാമ്പത്യജീവിതത്തിന് പ്രാധാന്യം നൽകണം. ഈ ഒരു പ്രാധാന്യം കൊടുക്കാത്തതാണ് പലരുടെയിടയിലും പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം. തങ്ങളുടേതായ കാഴ്ചപ്പാടുകൾ തുറന്നുപറയാൻ ദമ്പതികൾക്ക് സാധിക്കണം. “ഞാൻ അതു പറഞ്ഞാൽ എങ്ങനെ എടുക്കും ” എന്നോർത്തു പറയാണ്ടിരിക്കരുത്. പരസ്പരം വേദനയുണ്ടാക്കാത്ത രീതിയിൽ തന്റേതായ ആശയങ്ങളും കാഴ്ചപ്പാടുകളും തുറന്നുസംസാരിക്കുന്നതിലാണ് കാര്യം. അതിൽനിന്നാണ് ദാമ്പത്യബന്ധത്തിന്റെ ഏറ്റവും പ്രധാനപെട്ട ഘടകമായ വിശ്വാസം ഉടലെടുക്കുന്നത്. വീട്ടുകാര്യങ്ങളും ജോലിതിരക്കുകളും മാത്രം പറയാതെ എല്ലാദിവസവും ഒരു പതിവുപോലെ നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുകയും സ്നേഹം പ്രകടിപ്പിച്ചും തുറന്നുസംസാരിച്ചും ഒരു “quality time” ശീലിക്കാം. ദമ്പതികൾ പരസ്പരം അറിയുകയും സ്നേഹപൂർവ്വം ശ്രദ്ധിക്കുകയും ചെയ്യുമ്പോൾ തന്നെ സ്നേഹം നിലനിർത്താൻ കഴിയും. സ്നേഹം മനസ്സിൽ ഉണ്ടായാൽ മാത്രം പോരാ, അത് പ്രകടിപ്പിച്ചാൽ മാത്രവേ ദാമ്പത്യബന്ധം സുഖകരമായി മുന്നോട്ടു പോകൂ. സ്നേഹം പ്രകടമാക്കികൊണ്ടുള്ള കത്തുകൾ കൈമാറുകയോ, പ്രണയഗാനങ്ങൾ പാടുകയോ, പ്രണയം തുറന്നു സംസാരിക്കുകയോ ചെയ്യാം. ഇത്തരത്തിൽ രസകരമായി ദാമ്പത്യജീവിതം നയിക്കാം. പക്ഷേ തികച്ചും സ്നേഹംകൊണ്ടും സ്വയം തോന്നിയുമാവണം ഇതൊക്ക ചെയ്യേണ്ടത്. അതുപോലെതന്നെ പരസ്പരം നല്ലവശങ്ങളും മോശം വശങ്ങളും മനസിലാക്കുകയും അതു തുറന്നുസംസാരിക്കുകയും ചെയ്യണം. നല്ലവശങ്ങൾ പറഞ്ഞു പ്രശംസിക്കുകയും, മോശം വശങ്ങൾ പറഞ്ഞു, തിരിച്ചറിവുണ്ടാക്കി, അതെങ്ങനെ മാറ്റിയെടുക്കാമെന്നു സംസാരിച്ചുതീർക്കാം. മോശം കാര്യം തുറന്നടിച്ചു സംസാരിക്കാതെ, “ഇക്കാര്യത്തിൽ നീ മാറ്റം വരുത്തിയാൽ വളരെ നല്ലതാവും ” എന്നരീതിയിൽ ഉൾകൊള്ളാൻ പറ്റുന്നവിധത്തിൽ അവതരിപ്പിക്കുക. ഓരോ കാര്യങ്ങളിലും പരസ്പരം അഭിപ്രായം ചോദിക്കാനും അറിയാനും അതിനനുസരിച്ചു തീരുമാനങ്ങൾ എടുക്കാനും ശ്രമിക്കുക. പരസ്പരം കേട്ടിരിക്കുന്നതും മനസ്സിലാക്കുന്നതും തന്നെ നല്ലൊരു ബന്ധം നിലനിർത്തിക്കൊണ്ടുപോകാൻ സഹായിക്കും. ദമ്പതികളിൽ ഒരാൾ ഒരു കാര്യം തുറന്നു സംസാരിക്കുമ്പോൾ മറ്റേയാൾ അതിലേക്ക് ആഴത്തിൽ കടന്നുച്ചെന്നു അവരുടെ സ്ഥാനത്തു നിന്ന് ഉൾക്കൊള്ളാൻ ശീലിക്കണം. ദമ്പതികൾക്കുള്ളിലെ അടുപ്പത്തിന്റെ പ്രധാനഘടകം ലൈംഗികതയാണ്, പക്ഷേ തുറന്നസംസാരവുംപരസ്പരമുള്ള സത്യസന്ധതയുമാണ് അടുപ്പം കൂടുതലും ഊട്ടിയുറപ്പിക്കുന്നത്. പരസ്പരം ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ശീലങ്ങളും മുൻഗണനകളുമൊക്കെ മനസിലാക്കുകയാണെങ്കിൽ ലൈംഗികത നല്ലരീതിയിൽ നടക്കുകയും അടുപ്പം വർധിക്കുകയും ചെയ്യും. സ്വയം ബഹുമാനിക്കുകയും പരസ്പരം ബഹുമാനിക്കുകയും വേണം. ബഹുമാനമെന്നുപറയുമ്പോൾ, ചിന്തകളേയും, ആശയങ്ങളേയും, കാഴ്ചപ്പാടുകളേയും മനോഭാവകളെയുമൊക്കെ മനസിലാക്കുന്നതും അംഗീകരിക്കുന്നതുമാണ്, അതു സ്വന്തം കാര്യത്തിലും പരസ്പരമുള്ള ബഹുമാനമാണെങ്കിലും അങ്ങനെയാവണം. തിരിച്ചുപറയാൻവേണ്ടിമാത്രമല്ല, നന്നായി മനസിലാക്കാൻ വേണ്ടി പരസ്പരം ശ്രദ്ധിക്കുക. അവർപറയുന്ന വാക്കുകൾക്കപ്പുറം അവരുടെ വികാരവും അവർക്കെന്താണ് അനുഭവപ്പെടുന്നെയെന്നു ഉൾക്കൊണ്ടു മറുപടി നൽക്കുക. അടിസ്ഥാനപരമായി, ദമ്പതികൾ തമ്മിൽ നല്ലരീതിയിൽ ആശയവിനിമയം നടക്കുകയും ഉൾക്കൊള്ളുകയും ചെയ്യുകയാണെങ്കിൽ തന്നെ ദാമ്പത്യജീവിതം ആരോഗ്യകരമായി മുന്നോട്ടുപോകും.

This entry was posted in Uncategorized. Bookmark the permalink.

Leave a Reply

Your email address will not be published.

//
Shwasthi
Registration
//
Shwasthi
Support
How can we help?